തിരിച്ച് ഞാന്‍
Monday, 1 December 2008
ആപത്തുകാലത്ത്
തിരിച്ച് ഞാന്‍
Friday, 28 November 2008
Monday, 24 November 2008
നിന്നെക്കുറിച്ച്

ചിരിയുടെ ആകാശം
ചപ്പുചവറുകള്‍കൊണ്ട്
മൂടുകയും
മറന്നുപോയ
വാക്കുകള്‍കൊണ്ട്
ഓര്‍മ്മക്കുറിപ്പുകള്‍
മറന്നവരെക്കുറിച്ച്
എഴുതുകയും ചെയ്തപ്പോള്‍
ഉള്ളിലേതോ
നദീമുഖം വീണ്ടും
ചുരക്കുന്നു.
പറഞ്ഞാല്‍ തീരാത്ത
പരാതികളെ ആവാഹിച്ച്
കുടുസ്സുമുറികളുടെ
നിഴലിരുട്ടില്‍
കൂമ്പാരം കൂട്ടുന്നു.....
ആരെയും കൂസാതെ
ചിലന്തികള്‍ അപ്പോഴും
മച്ചില്‍ വല നെയ്തുകൊണ്ടിരുന്നു
ഓര്‍മ്മകളുടെ ഫ്രൈയിമിട്ട
ഫോട്ടോകള്‍ അവ
ഒരു ദാക്ഷീണ്യവുമില്ലാതെ
ജപ്തി ചെയ്യുന്നു....
ഞാനാരായിരുന്നുവെന്ന്
എന്നോടുതന്നെ ചോദിച്ചു...
ആരും ഉത്തരം പറഞ്ഞില്ല
കേട്ടതായും ഭാവിച്ചില്ല...
കണ്ണാടിയില്‍ എന്‍റെ ഛായ
മാറിയിരിക്കുന്നതായി
ഞാനറിയുന്നു.....
അപ്പോള്‍ പറയാനുള്ള ന്യായം
നല്ല കണ്ണാടിപോലും കിട്ടാനില്ല
എന്നതായിരുന്നു.....
ഉള്ളില്‍ പ്രളയജലം
ചുറ്റിത്തിരിയുന്നു
എനിക്കു പരിചിതമായതും
മറന്നുപോകേണ്ടാതിരുന്നതും
കുത്തൊഴുക്കില്‍
തുടച്ചുനീക്കപ്പെടുന്നു....
അങ്ങനെ എന്‍റെ പ്രിയപ്പെട്ടവള്‍ക്കൊപ്പം
തനിച്ചാക്കപ്പെട്ട ഭൂമിയില്‍
ഇന്നലെയും നാളെയുമില്ലാതെ
ഞാന്‍ ജീവിയ്ക്കുന്നു...
ബ്ളാക്ക് ആന്‍റ് വൈറ്റ്
ചിത്രങ്ങള്‍ തൂക്കിയിരുന്ന
കറുത്ത ചുവരുകള്‍
വീണുപോവുകയും
എന്നീ നമ്മുടെ വര്‍ണ്ണചിത്രങ്ങള്‍
കൊണ്ട് അലങ്കൃതമാവുകയും ചെയ്തു
ഓര്‍മ്മകളുടെ ആലസ്യത്തെക്കാളും
മധുരനൊമ്പരങ്ങളെക്കാളും
നഷ്ടപ്പെട്ടതിനേക്കാളും
വിങ്ങലുകളെക്കാളും
കൂട്ടുകാരെക്കാളും
കളികളെക്കാളും
എനിക്ക് പ്രിയപ്പെട്ടത്
നീയാണ്...എന്‍റെ പ്രിയപ്പെട്ടവള്‍.